എം സി റോഡില്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച് അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. എഴുപുന്ന സ്വദേശി ഷിനോജ്, പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിക്കു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.