നജ്റാൻ :സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്,തിരുവനന്തപുരം സ്വദേശി അശ്വിതി വിജയൻ എന്നിവരാണ് മരിച്ചത്.
നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു ഇരുവരും. അപകടത്തിൽ മലയാളിയായ ഡ്രൈവർ അജിത്ത്, നഴ്സുമാരായ സ്നേഹ, റിൻസി എന്നിവർക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാനിലെ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയായതിന് ശേഷം നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.