
വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിൽ. മാവോയിസ്റ്റ് സംഘടനാ പശ്ചിമഘട്ട സോണൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. പിടിയിലായ കൃഷ്ണമൂർത്തി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.
കഴിഞ്ഞ ദിവസം നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പൊലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ രാഘവേന്ദ്രനെ പൊലീസ് എൻഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചത്.