
വേങ്ങര : പണമിടപാട് തർക്കത്തിനിടയിൽ കരിങ്കൽ ക്വാറി നടത്തിപ്പുകാരുടെ മർദനമേറ്റ് യുവാവ് മരിച്ച കേസിൽ രണ്ട് പ്രതികളെക്കൂടി പൊലീസ് പിടികൂടി. ഒക്ടോബർ 16 നാണ് കണ്ണമംഗലം മേമാട്ടുപാറ കാമ്പ്രൻ ദിറാർ (41) ആണ് മർദനമേറ്റുമരിച്ചത്. നേരത്തേ നാല് പ്രതികളെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ക്വാറി ഉടമയുടെ സഹോദരൻ കൊല്ലംചിന ചെറാഞ്ചേരി ചാനത്ത് ബീരാൻ ഹാജിയുടെ മകൻ ഉബൈദ് (41), ജീവനക്കാരൻ മേലെ പടിക്കത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ ബാരി (40) എന്നിവരെയാണ് പിടികൂടിയത്.
നേരത്തേ പെരുവള്ളൂർ കൊല്ലം ചിന ചെറാഞ്ചേരി ചാനത്ത് ഹകീം (44) സഹോദരൻ അബ്ദുസലാം (33) ഇവരുടെ ബന്ധുക്കളായ കണ്ണമംഗലം തോട്ടശ്ശേരിയ പാലമഠത്തിൽ എരണി പുറത്ത് ഷംസുദ്ദീൻ (45) സഹോദരൻ യൂനുസ് (34) തുടങ്ങിയ നാലു പേരെ പിടികൂടിയിരുന്നു. പെരണ്ടയ്ക്കൽ ക്ഷേത്രത്തിന് സമീപം ദിറാറിനെ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്തുതന്നെ വീണു രിച്ചു. കേസിൽ ആറ് പ്രതികളെ ഇതിനകം പൊലീസ് പിടികൂടി.