
പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രതാ മുൻകരുതലുകൾ കടുപ്പിക്കാൻ എല്ലാ ജില്ലയിലിലെയും പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കൊലപാതകങ്ങൾ ആവത്തിക്കാതിരിക്കാൻ കരുതൽ അറസ്റ്റിലേക്ക് പോകാനാണ് ഡിജിപി നൽകിയ നിദ്ദേശം. പകരത്തിന് പകരം കൊലപാതകങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ കാര്യമായ മുൻകരുതൽ പൊലീസ് കാണിച്ചില്ലെന്നാണ് വിമർശനം ഉണ്ട്. പാലക്കാട്ട് ക്രമസമാധാനം ഉറപ്പിക്കാൻ നിലവിലെ മൂന്ന് കമ്പനി പൊലീസ് സംഘത്തിന് പുറമെ മൂന്ന് കമ്പനി പൊലീസിനെ കൂടി പാലക്കാട്ടേക്ക് നിയോഗിച്ചു.
ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) ഇന്ന് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലെന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പകരത്തിന് പകരം കൊലപാതകമാണ് അരങ്ങേറിയതെന്ന് ഇതോടെ ഉറപ്പായി.