വിനീത്, കിരണ്‍ എന്നീ പോലീസുകാരെയാണ് പിരിച്ചുവിട്ടത്. വിനീത് നേരത്തെ സസ്‌പെൻഷനിലായിരുന്നു. കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇലക്‌ട്രോണിക് ഷോപ്പ് നടത്തുന്ന മുജീബ് എന്ന വ്യാപാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
പൊലീസ് വേഷത്തിലെത്തി വിലങ്ങ് വെച്ച് വ്യാപാരിയെ തട്ടികൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. മുജീബിനെ വിലങ്ങുവെച്ച് കാറിനുള്ളില്‍ പൂട്ടിയിട്ടു. ഇതോടെ മുജീബ് പുറത്തേക്ക് ചാടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രതികള്‍ മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു.
വിനീത് നിലവില്‍ സസ്പെൻഷനിലാണ്. അരുണ്‍ ആംബുലൻസ് ഡ്രൈവറാണ്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.വ്യാപാരിയില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. പണം തട്ടിയ കേസിലാണ് വിനീത് സസ്പെൻഷനിലായത്. ഈ സസ്പെൻഷൻ കാലാവധി തീരും മുമ്ബാണ് മറ്റൊരു കേസില്‍ അറസ്റ്റിലായത്.