കെ എസ് ആർ ടി സി യിലെ പെന്‍ഷന്‍കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം പരിഗണിക്കാതെ സർക്കാർ. പെന്‍ഷന്‍ പരിഷ്കരിക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.ശമ്പളപരിഷ്കരണം സംബന്ധിച്ച് സര്‍ക്കാരും അംഗീകത ട്രേഡ് യൂണിയനുകളും ഏകദേശ ധാരണയിലെത്തി. 41000ത്തോളം പെന്‍ഷന്‍കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്.കഴിഞ്ഞ 11 വര്‍ഷമായി പെന്‍ഷന്‍ പരിഷ്കരിച്ചിട്ടില്ല.ഉത്സവബത്ത മുടങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുക വൈകുമ്പോള്‍ പെന്‍ഷനും വൈകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് പെന്‍ഷന്‍ പരിഷ്കരണം പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്