കോഴിക്കോട് വടകരിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു. കുന്നുമ്മക്കര സ്വദേശി പട്ടാണി മീത്തല്‍ ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. കടയിലേക്ക് പോയ സഹോദരന്റെ പിന്നാലെ പോയ കുട്ടി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം22 ആയി.കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്
ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. കൊക്കയാറില്‍ നിന്ന് 4 മൃതദേഹം കൂടി ലഭിച്ചു. മൂന്ന് പേര്‍ കുട്ടികളാണ്. ഷാജി ചിറയില്‍(56), അഫ്‌സാന ഫൈസല്(8), അഫിയാന്‍ ഫൈസല്‍(4), അംന സിയാദ് (7) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഷാജിയുടെ മൃതദേഹം മുണ്ടക്കയത്തുനിന്നമാണ് കണ്ടെത്തിയത്.
ഫൗസിയ, അമീന്‍ സിയാദ്, സച്ചു ഷാഹുല്‍ എന്നിവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.