ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് യു.എസ്. പാര്‍ലമെന്റ് സ്പീക്കര്‍ തായ്‍വാനിലെത്തി. തായ്പെയ് വിമാനത്താവളത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യു.എസ്. പടക്കപ്പലുകള്‍ തായ്‍വാന്‍ തീരത്തെത്തിയിട്ടുണ്ട്. അതേസമയം ചൈനയുടെ വ്യോമപാതയില്‍ തായ്‍വാന്‍ യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം തീക്കളിയെന്ന് ചൈന മുന്നറിയിപ്പ് നൽകി. അമേരിക്ക ലോകസമാധാനം തകര്‍ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പ്രതികരിച്ചു.
ചൈനയുെട പരമാധികാരത്തിനുമേല്‍ കടന്നുകയറാന്‍ ചിലര്‍ ശ്രമിക്കുന്നു. എന്നാൽ സന്ദര്‍ശനം അമേരിക്കയുടെ ഉത്തരവാദിത്തം നിറവേറ്റലെന്ന് നാന്‍സി പെലോസി പറഞ്ഞു.
ചൈനയോടുള്ള അമേരിക്കന്‍ സമീപനത്തിന് മാറ്റമില്ലെന്നും യുഎസ് സ്പീക്കര്‍ വ്യക്തമാക്കി.