ജറുസലേം: പാലസ്തീനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഒരുങ്ങുകയാണ് യുഎസ്.

പാലസ്തീനിലെ കോൺസുലേറ്റ് ജനറൽ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ അറിയിച്ചു. പാലസ്തീനുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്താണ് ജറുസലേമിലെ കോൺസുലേറ്റ് പ്രവർത്തനം നിർത്തിയത്.
ഇസ്രയെലിലെ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റിയപ്പോൾ അവിടുത്തെ അംബാസഡർക്ക് ചുമതല ഏൽപ്പിച്ച് കോൺസുലേറ്റ്
പ്രവർത്തനം നിർത്തുകയായിരുന്നു. 11 ദിവസം നീണ്ടുനിന്ന ഹമാസും,ഗാസയും, ഇസ്രയേലും തമ്മിൽ നടന്ന സംഘർഷത്തിന് അറുതിവരുത്താനാണ് ബ്ലിങ്കൻ കഴിഞ്ഞ ആഴ്ച അവിടെ എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വെടിനിർത്തൽ നിലവിൽ വരികയും ചെയ്തു. വെടിനിർത്താലിന് സമ്മതിച്ചതിനെതിരെ പ്രസിഡൻറ് നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാണ്. വെടിനിർത്തൽ നിലവിൽ വന്നതെങ്കിലും മേഖലയിൽ സംഘർഷാവസ്ഥ നിലനില്ക്കുകയാണ്. ഇന്നലെ റാമല്ലയിൽ ഒരു പാലസ്തീൻകാരൻ ഇസ്രായേൽ പട്ടാളത്തിന്റെ വെട്ടേറ്റു മരിച്ചിരുന്നു.