Spread the love

ടൂറിസ്റ്റ് വീസക്കാർക്കും നേരിട്ട് പ്രവേശനം അനുവദിച്ച് യുഎഇ.


ദുബായ് : ഈ മാസം(ഓഗസ്റ്റ്) 30 മുതൽ  ടൂറിസ്റ്റ് വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്(ഐസിഎ),  ദേശീയ ദുരന്ത നിവാരണ സമിതി എന്നിവ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുക. യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുളളവർക്കും ഇത്തരത്തിൽ പ്രവേശനം അനുവദിക്കും.
മലയാളികളടക്കം ഒട്ടേറെ പേർക്ക് ഈ തീരുമാനം ഗുണകരമാകും.
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനേഷൻ: മോഡേണ, ഫൈസർ–ബയോടെക് , ജോൺസൺ ആൻഡ് ജോൺസൺ, ഒാക്സ്ഫോർഡ്/ആസ്ട്ര സെനേക, കോവിഡ്ഷീൽഡ്  (ഒാക്സ്ഫോർഡ്/ആസ്ട്രസെനേക ഫോർമുലേഷൻ), സിനോഫാം, സിനോവാക് കൊറോണ വാക്സിൻ.  ഇതിൽ കോവിഷീൽഡാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്.അതേസമയം, നേരത്തെ സന്ദർശക വീസയെടുത്ത് യാത്രാ വിലക്ക് മൂലം യുഎഇയിലേയ്ക്ക് വരാൻ സാധിക്കാതെ കാത്തിരിക്കുന്നവർ ഇന്ത്യയിലുണ്ട്. ഇവരുടെ വീസയുടെ കാലാവധി നീട്ടിക്കൊടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. താമസ വീസക്കാർക്ക് സമയം നീട്ടി നൽകിയ പോലെ സന്ദർശക വീസക്കാർക്കും ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

Leave a Reply