Spread the love

അടിയന്തര ബൂസ്റ്റർ കുത്തിവയ്പ്പിന് ഫൈസറും,സ്പുട്നിക്കും ഉപയോഗിക്കാൻ യുഎയുടെ അംഗീകാരം.


അബുദാബി : അടിയന്തര ബൂസ്റ്റർ കുത്തിവയ്പ്പിന് ഫൈസർ-ബയോഎൻടെക്, സ്പുട്നിക് വാക്സീനുകൾ ഉപയോഗിക്കാൻ യുഎഇ അംഗീകാരം നൽകി. ചില വിഭാഗങ്ങളിലെ താമസക്കാർക്കായി ബൂസ്റ്റർ ഫൈസർ ഷോട്ടുകൾ നൽകാൻ തുടങ്ങിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ ഷോട്ടുകൾ നൽകുമെന്ന് യോഗ്യതാ മാനദണ്ഡം പ്രഖ്യാപിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
സിനോഫാം കുത്തിവയ്പിനു ശേഷം ഫൈസർ അല്ലെങ്കിൽ സ്പുട്നിക് വാക്സീൻ എടുത്തവർക്ക് ബൂസ്റ്റർ ഷോട്ടുകൾ ലഭിക്കില്ല. 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന യുഎഇ പൗരന്മാരും പ്രവാസികൾക്കും,50-59 വയസ്സുള്ള, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ,
ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ ദീർഘകാല പരിചരണത്തിന് പ്രതിജ്ഞാബദ്ധരായവർ എന്നിവർക്കാണ് യോഗ്യത. പഠനങ്ങളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് യുഎഇ ആരോഗ്യ വിഭാഗം വക്താവ് ഡോ. നൂറ അൽ ഗെയ്തി പറഞ്ഞു. 
കോവിഡിനെതിരായ ബൂസ്റ്റർ വാക്സീൻ ആദ്യ വാക്സീന് ശേഷം ക്രമേണ കുറയുന്ന പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 20.2 ദശലക്ഷത്തിലധികം വാക്സീൻ ഡോസുകൾ നൽകി ഏറ്റവും കൂടുതൽ വാക്സിനേഷൻ ഉള്ള രാജ്യം യുഎഇയാണ്. ഇതിൽ 100 ആളുകൾക്ക് 205 ഡോസുകളുടെ വിതരണ നിരക്ക് ഉണ്ട്. 95 ശതമാനത്തോളം വരുന്ന താമസക്കാർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സീൻ ലഭിച്ചിട്ടുണ്ട്, അതേസമയം 85 ശതമാനത്തോളം പേർക്ക് പൂർണമായും വാക്സിനേഷൻ നൽകി. ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവയ്പു നടത്തിയതും,കോവിഡ് പ്രതിരോധത്തിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള രാജ്യവും യുഎഇയാണെന്ന് ഡോ. അൽ ഗെയ്തി പറഞ്ഞു. 

Leave a Reply