
അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സജ്ജമായി യുഎഇ. ഔദ്യോഗിക പരിപാടികള്‍ക്ക് ഇത്തവണ വേദിയാകുന്നത് ഹത്തയാണ്. നാളെ വൈകുന്നേരം 5.30 മുതലാണ് പരിപാടികള്‍ അരങ്ങേറുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഡിസംബര്‍ നാല് മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്കായി പരിപാടികള്‍ ഉണ്ടാകും. വാക്‌സിനെടുത്തവര്‍ക്കോ 72 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ഉള്ളവര്‍ക്കോ പ്രവേശിക്കാം. ബുര്‍ജ് അല്‍ അറബ്, ബുര്‍ജ് ഖലീഫ, ഐന്‍ ദുബൈ, ദി ഫ്രെയിം ദുബൈ എന്നിവിടങ്ങള്‍ ഡിസംബര്‍ 2,3 തീയതികളില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 വരെ യുഎഇ ദേശീയ ദേശീയ പതാകയുടെ നിറം ചാര്‍ത്തും.
രാജ്യത്തിന്റെ 50-ാം ദേശീയ ദിനത്തിന്റെ ഭാഗമായി യുഎഇ ദേശീയ ദിനത്തില്‍ എക്‌സ്‌പോ 2020 സൗജന്യമായി സന്ദര്‍ശിക്കാം. രാവിലെ ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. 18 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനെടുക്കാത്തവര്‍ കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. രാവിലെ 10:15ന് അല്‍വസ്ല്‍ പ്ലാസയില്‍ പതാക ഉയര്‍ത്തും. ദേശീയ ദിന അവധി ദിവസങ്ങളില്‍ രാത്രി എട്ടു മണിക്ക് അല്‍വസ്ല്‍ പ്ലാസയില്‍ വെടിക്കെട്ടും ഉണ്ടാകും. രാത്രി 7.30നും 10.15നും അല്‍വസ്ല്‍ പ്ലാസയില്‍ യുഎഇയുടെ ചരിത്രം വിളിച്ചോതുന്ന ൨൦൦കലാകാരന്മാർ അണിനിരക്കുന്ന ‘ജേര്‍ണി ഓഫ് ദ് 50’ ഷോ അരങ്ങേറും.