അബുദാബി: യുഎഇ ഡ്രൈവിംഗ് ലൈസൻസിന് അംഗീകാരം നൽകി യുകെ.
യുകെയിൽ ഇനി പ്രത്യേക ഹാജരാകാതെ തന്നെ ലൈസൻസ് മാറ്റിയെടുക്കാം. ആനുകൂല്യം യുഎഇയിൽ നിന്ന് യുകെയിലേക്ക് പോകുന്ന ഇന്ത്യക്കാർക്കും ലഭിക്കും. ഈ മാസം 20 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.പുതിയ നിയമമനുസരിച്ച് 43 പൗണ്ട് നൽകിയാൽ ലൈസൻസ് മാറ്റിയെടുക്കാം.
യുഎഇ,ഇന്ത്യ ലൈസൻസുകൾ ഉപയോഗിച്ച് യുകെയിൽ നേരത്തെ ഒരു വർഷം വാഹനമോടിക്കാൻ അനുമതി ഉണ്ടായിരുന്നെങ്കിലും, യുകെ ലൈസൻസ് എടുക്കുന്നതിനു മുൻപ് തിയറി,പ്രാക്ടിക്കൽ ടെസ്റ്റിന് ഹാജരാകേണ്ടതാ യുണ്ടായിരുന്നു. ഇതിന് ഏതാണ്ട് 1000 പൗണ്ട് (1400 ഡോളർ ) ചെലവ് വരുമായിരുന്നു. പുതിയ നിയമം അനുസരിച്ച് ഈ തുക ലാഭിക്കാം. എന്നാൽ യുകെ ഡ്രൈവിംഗ് ഉള്ളവർക്ക് യുഎഇയിലും ലൈസൻസ് മാറ്റിയെടുക്കാൻ സൗകര്യമുണ്ട്.യുകെയിലെത്തുന്ന സഞ്ചാരികൾക്കും, വിദ്യാർഥികൾക്കും ഗുണം ചെയ്യുന്നതാണ് പുതിയ നിയമം.