ദുബായ്: ഇന്ത്യയിൽ നിന്ന് യുഎയിലേക്ക് നേരിട്ടുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
ഏപ്രിൽ 24ന് അർദ്ധരാത്രി മുതലായിരുന്നു ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്ര വിലക്ക് യുഎഇ ഏർപ്പെടുത്തിയിരുന്നത്.പിന്നീട് ഇത് ഇന്ത്യയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നീട്ടുകയായിരിന്നു.ഇതിനു പുറകെ എമിറേറ്റ് വിമാന കമ്പനിയും സർവീസ് നിരോധനം ജൂൺ 14 വരെ നീട്ടിയിരിക്കുകയാണ്. എന്നാൽ യുഎയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസും, ഇരുരാജ്യങ്ങളും തമ്മിലുള്ള കാർഗോ സർവീസുകളും നിർത്തിയിട്ടില്ല.
സന്ദർശകവീസക്കാർക്കും, വീസ റദ്ദാക്കി മടങ്ങുന്നവരും മാത്രമാണ് ഇപ്പോൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും. യുഎഇയിലേക്ക് വരാൻ തയ്യാറെടുക്കുന്ന ഒട്ടേറെ കുടുംബങ്ങൾ കേരളത്തിലുമുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് ഇവരിൽ പലർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്.എങ്കിലും നേരത്തെ യുഎഇ ഗവൺമെൻറ് അനുവദിച്ചതുപോലെ സന്ദർശന വീസയുടെയും,താമസ വീസയുടെയും കാലാവധി നീട്ടുമെന്ന പ്രതീക താമസ വീസയുടെയും കാലാവധി നീട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ.എന്നാൽ യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ ഔദ്യോഗിക പ്രതിനിധികൾ,ബിസിനസ്സുകാർ, ഗോൾഡൻ വിസ ഉള്ളവർ എന്നിവരെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.