Spread the love

ദുബായ് : ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഇന്ത്യക്ക് സഹായഹസ്തവുമായി യുഎഇയിലെ ഹൈന്ദവ ക്ഷേത്ര അധികൃതർ. ഇന്ത്യക്ക് ആവശ്യമായ ഓക്സിജനും മറ്റ് അടിയന്തര വൈദ്യ സഹായവും എത്തിക്കാമെന്നാണ് ക്ഷേത്രം അധികൃതർ വാഗ്ദാനം നൽകിയിരിക്കുന്നത്. ആദ്യ ഘട്ടമായി ഓക്‌സിജനും മറ്റ് വൈദ്യ സഹായങ്ങളും ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും ക്ഷേത്രം അധികൃതർ അറിയിച്ചു.അബുദാബിയിലെ ബാപ്സ് ശ്രീ സ്വാമി നാരായൺ മന്ദിർ സമിതിയാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് ഓക്സിജൻ സഹായവുമായി യുഎഇ ഹൈന്ദവ ക്ഷേത്ര സമിതി
      ഇന്ത്യയിൽ ഓക്സിജൻ ഉൾപ്പെടെയുള്ള കോ വിഡ് പ്രതിരോധ സംവിധാനത്തിനങ്ങൾക്ക് പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിലാണ് യുഎഇ ഹൈന്ദവ സമൂഹവും ക്ഷേത്രം അധികൃതരും സഹായവുമായി വന്നത്.ഈ സംരംഭത്തിന് പിന്തുണയുമായി ദുബായുടെ ഹീലിയം ഫാക്ടറിയും രംഗത്തെത്തി. കോവിഡ് പോരാട്ടത്തിൽ ഇന്ത്യയെ പരമാവധി സഹായിക്കുകയാണ്  ലക്ഷ്യമെന്നും കമ്പനി ഉടമകൾ വ്യക്തമാക്കി.  ഇതിനോടനുബന്ധിച്ച് ഇന്ത്യക്കാർ ഉടമകളായ ഈ ഫാക്ടറിയിൽ ഹീലിയം ഉൽപാദനം നിർത്തിവെച്ച് ഇതിനോടകം ഓക്സിജൻ വൻതോതിൽ ഉത്പാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
          

യുഎഇയിലെ ഹൈന്ദവ സമൂഹം ജബൽ അലി തുറമുഖത്ത് ഒത്തുചേർന്ന് നൂറുകണക്കിന് ഓക്സിജൻ സിലിണ്ടറുകളുംകംപ്രസ്ഡ് ഓക്സിജൻ കണ്ടെയ്നറുകളും ഇതിനോടകം ഇന്ത്യയിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. ഇത്തരത്തിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിലേക്കായിരിക്കും ആദ്യം എത്തിക്കുക.

Leave a Reply