
ദുബായ്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി യുഎഇ പാസ്‌പോര്‍ട്ട് വീണ്ടും. 199 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളില്‍ നിന്നാണ് ആര്‍ട്ടന്‍ കാപിറ്റലിന്റെ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി യുഎഇ പാസ്‌പോര്‍ട്ട് ഒന്നാമതെത്തിതയത്.
ഏറ്റവും കൂടുതല്‍ മൊബിലിറ്റി സ്‌കോര്‍ കരസ്ഥമാക്കിയാണ് യുഎഇ പാസ്‌പോര്‍ട്ട് മികച്ച നേട്ടം കൈവരിച്ചത്.
വിസയില്ലാതെയും ഓണ്‍ അറൈവല്‍ വിസയിലുമായി മറ്റ് രാജ്യങ്ങളില്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മൊബിലിറ്റി സ്‌കോര്‍ കണക്കാക്കുന്നത്യു. യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 98 രാജ്യങ്ങളില്‍ വിസയില്ലാതെയും, 54 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസയിലും പ്രവേശിക്കാം. മൊബിലിറ്റി സ്‌കോറിന്റെ ആഗോള ശരാശരി 89 ആയിരിക്കെ, യുഎഇ പാസ്‌പോര്‍ട്ടിന്റെ മൊബിലിറ്റി സ്‌കോര്‍ 152 ആണ്.
2018 ഡിസംബറിൽ ആദ്യമായി ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടായി യുഎഇയുടേത് തിരഞ്ഞെടുക്കപ്പെടുകയും, 2019 ലും അത് നിലനിർത്തുകയും ചെയ്തു. അതിനു ശേഷം സ്ഥാനം നഷ്ടമായ യുഎഇ 2021ല്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.