കശ്മിര്‍ ഫയല്‍സ് യാതൊരു മാറ്റവും കൂടാതെ യുഎഇയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി. ഇന്ത്യയില്‍ ചിത്രത്തെ ഇസ്ലാമോഫോബിക് ആണെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് യുഎഇയുടെ നടപടി ഉത്തരമാകുമെന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി പറഞ്ഞു. ഇന്ത്യക്കാരായ ചിലരാണ് ചിത്രത്തെ ‘ഇസ്ലാമോഫോബിക്’ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇസ്ലാമിക രാജ്യം ചിത്രം കട്ടുകള്‍ ഇല്ലാതെ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുന്നത് 4 ആഴ്ചത്തെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണെന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി പറഞ്ഞു. 1990-ല്‍ കാശ്മീര്‍ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് കശ്മീര്‍ ഫയല്‍സ്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയ് മണ്ഡ്‌ലേക്കര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.കശ്മിരി പണ്ഡിറ്റുകളുടെ പലായന കഥ പറയുന്ന ദി കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രം ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി.