റാസൽവൈമ (യുഎഇ): വിനോദസഞ്ചാര മേഖലയിൽ വൻ സാധ്യതകൾ ഒരുക്കി ലോകത്തിലെ ആദ്യ പ്രകൃതിസൗഹൃദ കടൽ വീടുകൾ ഒരുക്കുകയാണ് യുഎയിൽ.
പ്രമുഖ കപ്പൽ നിർമാണ കമ്പനിയായ സീ ജെറ്റ് ആണ് കപ്പലിന്റെ നിർമാതാക്കൾ. റാസൽഖൈമയിൽ നിന്ന് ദുബായിലെ ജമൈറയിലേക്ക് ‘വീട്ടിലിരുന്ന്’ ഉല്ലാസയാത്ര നടത്താനാകും വിധമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ മേൽത്തട്ടും അനുബന്ധ സൗകര്യങ്ങളുമായി സൗകര്യങ്ങളുടെ വിസ്മയതുരുത്താണ് ഒരുക്കിയിരിക്കുന്നത് എന്ന് കമ്പനി അഡ്മിനിസ്ട്രേറ്ററും, യുഎഇ വ്യവസായി വനിതയുമായ ആലിയ അസ്സുവൈദി പറഞ്ഞു.
900 ചതുരശ്ര മീറ്ററിൽ ജലോപരിതലത്തിൽ ചെറിയൊരു പറുദീസയാണ് ഒരുങ്ങുന്നത്. നീന്തൽ കുളവും,ബാൽക്കണയുള്ള ആഡംബര മുറികളും,ഇതിൻറെ പ്രത്യേകതകളാണ്. ഓരോ നിലയും 300 ചതുരശ്ര മീറ്റർ ആണ്. അടുക്കളയും,പൂമുഖവും,രണ്ട് കിടപ്പുമുറികളും എല്ലാമുള്ള ഇരുനില വീട് തന്നെ. ഹൈഡ്രോളിക് മോട്ടറുകൾ ഉപയോഗിച്ച് ഇവസ്വയം മുന്നോട്ടു നീങ്ങുന്നു. സൗരോർജത്തിലാണ് പ്രവർത്തനങ്ങളെല്ലാം. ദുബായിലെ ഇന്ത്യൻ വ്യവസായി ബിൽവീന്ദർ സഹാനിയാണ്