കോവിഡിനെ തുടർന്ന് യുഎഇ ഉൾപ്പെടുന്ന ഗൾഫ് നാടുകളിൽ ആരോഗ്യമേഖല ശക്തമായ നിലയിലേക്കു നീങ്ങുകയാണ്. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ശക്തമായ നിക്ഷേപങ്ങൾക്ക് തയ്യാറെടുക്കുകയാണ്. 71,500 കോടി ഡോളറിന്റെ മൂലധനമാണ് ആരോഗ്യമേഖലയിൽ നിക്ഷേപിക്കുന്നത്. 2019 ൽ 740 കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇയിലെ ആരോഗ്യ രംഗത്ത് ഉണ്ടായത്. സാമ്പത്തികമേഖലയിലെ സേവനങ്ങൾ, കാലാവസ്ഥാ വ്യതിയാന മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ എന്നിവയ്ക്കു പിന്നാലെ മൂന്നാമത്തെ ഏറ്റവും ശക്തമായ മേഖലയാവുകയാണ് ആരോഗ്യ രംഗം.