
ഉദയ്പൂര്‍ പ്രതികള്‍ക്ക് കോടതി വളപ്പില്‍ മര്‍ദ്ദനം. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കോടതി വളപ്പിന് പുറത്ത് അഭിഭാഷകരും രോഷാകുലരായ ജനക്കൂട്ടവും പ്രതികളെ മര്‍ദിച്ചു. മുഖ്യപ്രതികളെ കോടതിക്ക് പുറത്ത് പോലീസ് അകമ്പടി സേവിച്ചപ്പോള്‍ പ്രകോപിതരായ ജനക്കൂട്ടം കുപ്പികളും ചെരിപ്പും ഉപയോഗിച്ച് അവരെ ആക്രമിക്കുകയായിരുന്നു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ കോടതി മുറിക്കുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിന്റെ പേരിൽ ജൂണ്‍ 28 ന് പട്ടാപ്പകല്‍ റിയാസും ഘൗസും ചേര്‍ന്ന് ഹിന്ദുവായ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.