
മലപ്പുറം : മഞ്ചേരി നഗരസഭ പരിധിയിൽ ഇന്ന് രാവിലെ 6 മുതൽ യു.ഡി.എഫ് ഹർത്താൽ.
വാഹനപാര്‍ക്കിങ്ങിനെച്ചൊല്ലിയുളള തര്‍ക്കത്തിനിടെ വെട്ടേറ്റ മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52) മരിച്ചിരുന്നു. കബറടക്കം പൂർത്തിയാകുന്നത് വരെയാണ് ഹർത്താൽ. ചൊവ്വാഴ്ച രാത്രി പയ്യനാട് വച്ചായിരുന്നു സംഭവം . ഗുരുതരമായി പരുക്കേറ്റ അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതി അബ്ദുൽ മജീദ് പൊലീസ് കസ്റ്റഡിയിൽ.
മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുന്നു. ബൈക്കില്‍ പിന്തുടര്‍ന്ന് കാറില്‍ ഹെല്‍മറ്റ് കൊണ്ടെറിഞ്ഞ് ചില്ല് തകര്‍ത്ത ശേഷമാണ് അക്രമികള്‍ അബ്ദുല്‍ ജലീലിനെ വെട്ടിയതെന്ന് മഞ്ചേരി നഗരസഭാംഗം പി.വി.ഫിറോസ് പറഞ്ഞു.