Spread the love

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഓൺലൈൻ മീഡിയകളിലും വൈറൽ കണ്ടന്റ്. സുധിയുടെ മരണശേഷം എല്ലാരും വലിയ സഹാനുഭൂതിയോടെയാണ് രേണുവിനെ നോക്കിയിരുന്നതെങ്കിൽ ഇപ്പോൾ കടുത്ത വിമർശനമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.

സുധിയുടെ മരണശേഷം പലരും ചേർന്ന് രേണുവിനും മക്കൾക്കും താമസിക്കാൻ സ്വന്തമായൊരു വീട് വച്ചു കൊടുത്തിരുന്നുവെങ്കിലും തങ്ങളുടെ ദൈനംദിന ചിലവുകൾക്ക് താൻ വരുമാനം കണ്ടെത്തിയ മതിയാവൂ എന്ന് പറഞ്ഞ് രേണു രംഗത്തെത്തിയിരുന്നു. രേണുവിന്റെ കോഴിക്കോട് ദാസേട്ടനൊപ്പമുള്ള വൈറൽ ഗ്ലാമറസ് വീഡിയോ വൻ വിമർശനങ്ങൾക്ക് വഴി വച്ചതോടെ ആയിരുന്നു തന്റെ ഉപജീവനമാർഗ്ഗമാണ് അഭിനയം എന്ന തരത്തിലുള്ള രേണുവിന്റെ വിശദീകരണം. ഇപ്പോൾ മോഡലിങ്ങും നാടകാഭിനയവും ഫിലിം- ഷോർട്ട് ഫിലിം അഭിനയവും ഒക്കെയായി സജീവമാണ് രേണു. തന്നെ വിമർശിക്കുന്നവരോട് മുഖമടച്ചുള്ള പ്രതികരണങ്ങൾ നൽകാനും രേണു മറക്കാറില്ല. ഇത്തരത്തിൽ കല്യാണ വേഷത്തിൽ ഷൂട്ട് ചെയ്ത ഒരു ആൽബത്തിന്റെ പേരിൽ ഇക്കഴിഞ്ഞ ദിവസവും വലിയ വിമർശനങ്ങൾക്ക് പാത്രമായിരുന്നു.

സുധിയുടെ മരണശേഷം അവതാരക ലക്ഷ്മി നക്ഷത്ര അദ്ദേഹത്തിന്റെ മണമുള്ള പെർഫ്യൂം രേണുവിന് ദുബായിൽ നിന്നും ചെയ്ത് കൊടുത്തിരുന്നു. ഇതിനെ തുടർന്ന് ലക്ഷ്മിയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങളും നേരിട്ടുണ്ട്. യൂട്യൂബിന്റെ റീച്ച് വര്‍ധിപ്പിക്കാന്‍ സുധിയെ വിറ്റ് കാശുണ്ടാക്കാനാണ് ലക്ഷമി നക്ഷത്രയുടെ ശ്രമം എന്ന തരത്തില്‍ അന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സമ്മാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സുധിചേട്ടന്‍ ഷൂട്ട് കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോഴുള്ള മണമാണെന്നും രേണു പ്രതികരിച്ച് സോഷ്യൽ മീഡിയയുടെ വായടപ്പിക്കുകയും ചെയ്തു.

എന്നാൽ രേണുവിന്റെ പുതിയ അഭിനയ ജീവിതവും തിരക്കുകളും ഒക്കെ ആയപ്പോൾ ലക്ഷ്മിയും രേണുവും തമ്മിൽ അകന്നു എന്ന പ്രചാരണങ്ങളും ശക്തമാണ്. ഇത് സ്ഥിരീകരിക്കുന്ന തരത്തിൽ ഈയടുത്ത് രേണുവിനെ കുറിച്ച് ലക്ഷ്മിയോട് ചോദിച്ചപ്പോഴും ലക്ഷ്മിയെക്കുറിച്ച് രേണുവിനോട് ചോദിച്ചപ്പോഴും തണുപ്പൻ പ്രതികരണങ്ങളാണ് ഇരുവരും മാധ്യമങ്ങൾക്ക് നൽകിയത്. ഇപ്പോഴിതാ രേണുവിന് ലക്ഷ്മി നക്ഷത്ര സമ്മാനിച്ച സുധിയുടെ മണമുള്ള പെർഫ്യൂമിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് രേണു നൽകിയ ഉത്തരമാണ് വൈറലാകുന്നത്.

ആ പെർഫ്യൂം അടിക്കാനുള്ളതല്ല, സുധിച്ചേട്ടന്റെ സ്‌മെല്‍ എനിക്കും മകന്‍ കിച്ചുവിനും അടുത്ത വീട്ടുകാര്‍ക്കും മനസിലാകുന്ന സ്‌മെല്ലാണ്. അത് ദേഹത്ത് അടിയ്ക്കേണ്ട പെർഫ്യൂമല്ല. ഞാൻ അത് അടിച്ചിട്ടേയില്ല. സുധിച്ചേട്ടനെ ഓര്‍ക്കുമ്പോള്‍ അത് തുറന്ന് മണം കിട്ടുമ്പോള്‍ സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്നൊരു തോന്നലുണ്ടാകുമെന്നാണ് രേണു പറയുന്നത്.

നിങ്ങളൊക്കെ അത് മണത്താല്‍ ഇവിടുന്ന് ഓടും. വല്ലാത്തൊരു മണമാണ്. അത് സുധിച്ചേട്ടന്‍ ഷൂട്ടിങ് ഒക്കെ കഴിഞ്ഞുവരുമ്പോള്‍ കുളിക്കുന്നതിന് മുന്‍പ് ഷര്‍ട്ട് ഊരിയിടുമ്പോഴുള്ള സ്‌മെല്‍ ഇല്ലേ. വിയര്‍പ്പൊക്കെയുള്ള മണമാണ്. അത് എങ്ങനെയാണ് ദേഹത്ത് അടിക്കുന്നത്. അത് തീര്‍ന്നിട്ടില്ല, അതുപോലെ ഇരിപ്പുണ്ട്. ഉപയോ​ഗിക്കാൻ പറ്റുന്നതല്ലെന്നാണ് രേണുവിന്റെ വാക്കുകൾ.

Leave a Reply