യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2020 ഡിസംബർ, 2021 ജൂൺ സൈക്കിളുകളുടെ പരീക്ഷാ ടൈം ടേബിൾ, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രസിദ്ധപ്പെടുത്തി.
നിശ്ചിത വിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), അസിസ്റ്റന്റ് പ്രൊഫസർ തസ്തിക എന്നിവയ്ക്കുള്ള അർഹത നിർണയ പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്.
2021 നവംബർ 20, 21, 22, 24, 25, 26, 29, 30; ഡിസംബർ 1, 3, 4, 5 എന്നീ തീയതികളിലായി കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ പരീക്ഷ നടത്തും. ദിവസവും രണ്ടു ഷിഫ്റ്റ് ഉണ്ടാകും.
ഓരോ വിഷയത്തിന്റെയും സമയക്രമം https://ugcnet.nta.nic.in-ലെ വിജ്ഞാപനത്തിൽ ഉണ്ട്.
ആദ്യ രണ്ടുദിവസങ്ങളിലെ (നവം. 20, 21) പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് https://ugcnet.nta.nic.in-ൽ ലഭ്യമാക്കിയിട്ടുണ്ട്. മറ്റു ദിവസങ്ങളിലേത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധപ്പെടുത്തും.
ഹോം സയൻസ്, ഹിന്ദി, ജോഗ്രഫി, സോഷ്യോളജി, സംസ്കൃതം എന്നീ വിഷയങ്ങളിലെ പരീക്ഷ ഡിസംബർ 15-23 കാലയളവിൽ നടത്തും. അതിന്റെ സമയക്രമം പിന്നാലെ പ്രഖ്യാപിക്കും.