Spread the love
ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്ന് UGC; പ്രിയാ വര്‍ഗീസിന് തിരിച്ചടി

കണ്ണൂര്‍ സര്‍വകലാശാല അധ്യാപക നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രി പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീട്ടുകയും ചെയ്തു. സെപ്റ്റംബര്‍ 16നാണ് കേസ് ഇനി പരിഗണിക്കുക.പ്രിയാ വര്‍ഗീസിന് തിരിച്ചടി. ‌ ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയില്‍ വ്യക്തമാക്കി.ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കും പ്രിയാവര്‍ഗീസിനും കോടതി നിര്‍ദേശം നല്‍കി. ഇരുവര്‍ക്കും വിശദീകരണം നല്‍കുന്നതിനും കോടതി സമയം അനുവദിച്ചു. ഇതോടെ കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റുകയായിരുന്നു.തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ഡോ. പ്രിയ വർഗീസിന്, കഴിഞ്ഞ നവംബറിൽ വി സി ഗോപിനാഥ്​ രവീന്ദ്ര​ന്‍റെ കാലാവധി നീട്ടുന്നതിന്​ തൊട്ടുമുമ്പ്​ ഇൻറർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു.

Leave a Reply