Spread the love
ജൂലിയന്‍ അസാന്‍ജിനെ യുഎസിന് കൈമാറാന്‍ യുകെ അനുമതി

ജൂലിയന്‍ അസാന്‍ജിനെ യുഎസിനു കൈമാറുന്നതിന് യുകെ സര്‍ക്കാര്‍ അനുമതി നല്‍കി. യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ അസാന്‍ജെയെ കൈമാറാനുള്ള ഉത്തരവില്‍ ഒപ്പിട്ടു. നിലവില്‍ യു കെ ജയിലില്‍ കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനു നേരേ ചാരവൃത്തിയാണ് യുഎസില്‍ ചുമത്തപ്പെട്ട കുറ്റം. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യു എസ് നടത്തിയ യുദ്ധങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ത്തിയെന്ന ആണ് ആരോപണം.

മജിസ്ട്രേറ്റ് കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയ്ക്ക് ശേഷം, ജൂലിയന്‍ അസാന്‍ജിനെ യുഎസിലേക്ക് കൈമാറാന്‍ ജൂണ്‍ 17-ന് ഉത്തരവിട്ടു. അപ്പീല്‍ നല്‍കാനുള്ള 14 ദിവസത്തെ അവകാശം അസാന്‍ജിനുണ്ട്,’ യുകെ ആഭ്യന്തര ഓഫീസ് വക്താവ് പറഞ്ഞു. അസാഞ്ചെയെ കൈമാറുന്നത് അന്യായമായ നടപടിയോ നിയമങ്ങളുടെ ദുരുപയോഗമോ ആയിരിക്കുമെന്ന് യുകെ കോടതികള്‍ കണ്ടെത്തിയിട്ടില്ല. ന്യായമായ വിചാരണയ്ക്കുള്ള അവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങളുമായി കൈമാറ്റ നടപടികള്‍ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ യുഎസില്‍ എത്തിയാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഉള്‍പ്പടെ ഉചിതമായി പരിഗണിക്കപ്പെടും,’ വക്താവ് കൂട്ടിച്ചേര്‍ത്തു.

Leave a Reply