Spread the love
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് യുകെ

ഇംഗ്ലണ്ടിൽ മാസ്കുകൾ നിർബന്ധമായി ധരിക്കുന്നതും വാക്സിൻ പാസും ഉൾപ്പെടെയുള്ള കോവിഡ് -19 നിയന്ത്രണങ്ങൾ . അവസാനിപ്പിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. “കഴിഞ്ഞ വേനൽക്കാലത്ത് രാജ്യം തുറക്കരുതെന്ന് മറ്റുള്ളവർ പറഞ്ഞപ്പോഴും ഞങ്ങൾ കഠിനമായ തീരുമാനമെടുത്തു, മറ്റുള്ളവർ ലോക്ക്ഡൗൺ ചെയ്തപ്പോൾ ഈ ശൈത്യകാലത്തും രാജ്യം അടച്ചുപൂട്ടിയില്ല. അതുകൊണ്ട് തന്നെ യൂറോപ്പിലെ ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥയും സമൂഹവും ഞങ്ങൾക്കുണ്ട്, ജി 7ലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും യുകെയാണ് ””ഇപ്പോൾ ദേശീയതലത്തിൽ ഒമിക്രോൺ തരംഗം മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കാനാണ് സാധ്യതയെന്ന് നമ്മുടെ ശാസ്ത്രജ്ഞർ പറയുന്നു. ഇനി മുതൽ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യാനും സർക്കാർ ആവശ്യപ്പെടില്ല.” ബൂസ്റ്റർ കാമ്പെയ്‌നോടും പ്ലാൻ ബി നടപടികളോടും പൊതുജനങ്ങൾ പ്രതികരിച്ച രീതി ഇംഗ്ലണ്ടിനെ പ്ലാൻ എയിലേക്ക് മടങ്ങാനും പ്ലാൻ ബി നിയന്ത്രണങ്ങൾ പിൻവലിക്കാനും സഹായിച്ചു” ജോൺസൺ കൂട്ടിച്ചേർത്തു. ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ വലിയ വിമര്‍ശനങ്ങൾ നേരിടുന്നതിനിടെയാണ് ബോറിസ് ജോൺസൺ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Leave a Reply