നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച് യുക്രെയ്ന്‍. നാല് കിഴക്കൻ പട്ടണങ്ങളെ റഷ്യയോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് യുക്രെയ്ന്‍ നാറ്റോ അംഗത്വത്തിനായി അപേക്ഷിച്ചത്.നാല് കിഴക്കൻ പട്ടണങ്ങളെ റഷ്യയോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച വിവരം യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വെളിപ്പെടുത്തിയത്. വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ടാണ് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഈ വിവരം അറിയിച്ചത്.