അടിയന്തരിമായി യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുത്തണമെന് യുക്രെയ്ൻ അപേക്ഷ സമർപ്പിച്ചു. ഇതുസംബന്ധിച്ച അപേക്ഷയിൽ യുക്രേനിയൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കി ഒപ്പുവെച്ചു. “ഒരു പുതിയ നടപടിക്രമ പ്രകാരം യുക്രെയ്‌നെ അടിയന്തിരമായി അംഗീകരിക്കണമെന്ന് ഞങ്ങൾ യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിക്കുന്നു,” സെലെൻസ്‌കി തന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. “ഞങ്ങൾക്കൊപ്പം നിന്നതിന് പങ്കാളികളോട് ഞങ്ങൾ നന്ദി പറയുന്നു. എന്നാൽ ഞങ്ങളുടെ ലക്ഷ്യം എല്ലാ യൂറോപ്യന്മാർക്കൊപ്പവും അവർക്ക് തുല്യരായിരിക്കുകയുമാണ്. ഞങ്ങൾ അതിന് അർഹരാണെന്ന് എനിക്ക് ഉറപ്പുണ്ട്. അത് സാധ്യമാണെന്ന് എനിക്ക് ഉറപ്പുണ്ട്.”- സെലെൻസ്കി പറഞ്ഞു. “ഞങ്ങളുടെ യുദ്ധവിരുദ്ധ സഖ്യത്തിന്റെ പിന്തുണ നിരുപാധികവും അഭൂതപൂർവവുമാണ്,” സെലെൻസ്‌കി പറഞ്ഞു.