Spread the love

യുക്രെയ്നില്‍ ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികൂടി മരിച്ചു. വിനിസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി ചന്ദന്‍ ജിന്‍ഡാളാണ്  മരിച്ചത്. തളര്‍ന്നുവീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. 

അതേസമയം ,   ഹാര്‍കീവില്‍  ആക്രമണം ശക്തമാക്കി റഷ്യന്‍ സേന. ഷെല്ലാക്രമണത്തിന് പുറമെ പാരച്യൂട്ടുകളില്‍ നഗരത്തിലിറങ്ങി സൈന്യം ആക്രമണം നത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . 21 പേര്‍  കൊല്ലപ്പെട്ടെന്നും 112 പേര്‍ക്ക് പരുക്കേറ്റെന്നും ഹാര്‍കീവ് മേയര്‍ അറിയിച്ചു.  റഷ്യന്‍ സേന എല്ലാ മേഖലയില്‍ നിന്നും മുന്നേറ്റത്തിന് ശ്രമിക്കുകയാണെന്നും പരമാവധി ചെറുത്തുനില്‍ക്കുന്നതായും യുക്രെയ്ന്‍ സേന വ്യക്തമാക്കി.  റഷ്യ ജനവാസമേഖലയില്‍ ആക്രമണം നടത്തുന്നെന്നും യുക്രെയ്ന്‍  ആരോപിച്ചു.  തെക്കന്‍ മേഖലയിലെ ഖേഴ്സന്‍ നഗരത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തെന്ന് റഷ്യ അവകാശപ്പെട്ടു. കീവ് നഗരത്തെ ലക്ഷ്യമാക്കിയുളള  60 കിലോമീറ്റര്‍ ദൈര്‍ഘ്യം റഷ്യന്‍ സേനാവ്യൂഹത്തിന്റെ നീക്കം മന്ദഗതിയിലാണ് .കീവിലും കനത്ത ചെറുത്തുനില്‍പ് തുടരുന്നതായാണ് സൂചനകള്‍.ഇന്ത്യൻ വിദ്യാർത്ഥികളോട് ഖാർകീവ് വിടാൻ ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Reply