കൊല്ലപ്പെടും മുമ്പ് യുക്രേനിയന്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപ്പെടുത്തുന്നതിന് മുമ്പ് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി സൂചിപ്പിക്കുന്ന ചില കേസുകള്‍ ഞങ്ങളുടെ പക്കലുണ്ടെന്ന് നിരവധി മൃതദേഹങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ യുക്രേനിയന്‍ ഫോറന്‍സിക് ഡോക്ടര്‍ വ്‌ലാഡിസ്ലാവ് പെറോവ്‌സ്‌കി പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കീവിലുള്ള കൂട്ടക്കുഴിമാടങ്ങളിലെ മൃതദേഹങ്ങളില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയത്. ബലാത്സംഗം നടന്നതായുള്ള ആരോപണങ്ങളുടെ വിശദാംശങ്ങള്‍ തന്റെ ഓഫീസിലേക്ക് കൈമാറിയതായി കീവ് മേഖലയിലെ മുതിര്‍ന്ന പ്രോസിക്യൂട്ടര്‍ ഒലെഹ് തകലെങ്കോ അറിയിച്ചു.