തൃക്കാക്കര എംഎല്‍എയായി ഉമാ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ മുമ്പാകെയാണ് സത്യപ്രതിജ്ഞ. പി ടി തോമസിന്റെ ഓര്‍മ്മകളുമായാണ് സത്യപ്രതിജ്ഞക്ക് പോകുന്നത്. നല്‍കിയ ഉറപ്പുകള്‍ പൂര്‍ണ്ണമായി പാലിക്കുമെന്ന് അവർ പറഞ്ഞു. തൃക്കാക്കരയില്‍ 72767 വോട്ടുകള്‍ നേടിയാണ് യുഡിഎഫിനായി ഉമാ തോമസ് വിജയം നേടിയത്. അനാവശ്യ വാദപ്രതിവാദങ്ങള്‍ക്ക് ഇടനല്‍കാതെ പുഞ്ചിരി തൂകി ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങിയ ഉമയെ ജനങ്ങള്‍ ഹൃദയത്തിലേറ്റുകയായിരുന്നു. സഭാ നേതൃത്വത്തോടും കോണ്‍ഗ്രസ് ചേരി വിട്ട കെ വി തോമസിനോടും ഇടതു സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായി പ്രചരിച്ച വ്യാജ വീഡിയോ വിഷയത്തിലും ഉമ നടത്തിയ മാന്യമായ പതികരണങ്ങള്‍ ജനമനസ് തൊടുന്നതായിരുന്നു.