Spread the love

തിരുവനന്തപുരം: നിശ്ചയിച്ച സമയങ്ങളില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ എത്താനാകാതെ വന്ദേഭാരത് എക്‌സ്പ്രസ്. കോട്ടയത്തും കണ്ണൂരിനും ഇടയ്ക്കുള്ള സ്‌റ്റോപ്പുകളിലാണ് നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വരെ വൈകി വന്ദേഭാരത് എക്‌സ്പ്രസ് ഓടുന്നത്.

എന്നാല്‍ ട്രാക്കുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികളാണ് ട്രെയിന്‍ വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
Bതിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20ന് ആണ് വന്ദേഭാരത് എക്‌സ്പ്രസ് പുറപ്പെടുന്നത്. ഇത് 6.07 ആകുമ്ബോഴേക്കും കൊല്ലത്തെത്തണം. തിങ്കളാഴ്ച മൂന്ന് മിനിറ്റ് വൈകി 6.10ന് ആണ് ട്രെയിന്‍ കൊല്ലത്ത് എത്തിയത്. കൂടാതെ മൂന്ന് മിനിറ്റ് വൈകിയാണ് കോട്ടയത്ത് എത്തിയത്. 8.17ന് എറണാകുളത്ത് എത്തേണ്ട ട്രെയിന്‍ 12 മിനിറ്റ് വൈകിയാണ് എത്തിയത്. തൃശൂരില്‍ 13 മിനിറ്റ് വൈകിയുമാണ് ട്രെയിന്‍ എത്തിയത്.

തൃശൂരിനും ഷോര്‍ണൂരിനും ഇടയില്‍ സമയ വ്യത്യാസം ഏഴ് മിനിറ്റായി കുറയുകയും ചെയ്തു. കോഴിക്കോട് വന്ദേഭാരത് എത്തിയത് 11.03ന് ആണ്. കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ താമസം 20 ആയി hഉയര്‍ന്നു. എന്നാല്‍ കൃത്യ സമയത്ത് തന്നെ ട്രെയിന്‍ കാസര്‍കോട് എത്താനായെന്നാണ് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കുന്നത്.
ഒരു റെയില്‍പാത മറ്റൊരു റെയില്‍പാതയുമായി കൂടിച്ചേരുന്ന ക്രോസ് ഓവര്‍ പോയിന്റായ എറണാകുളം മെയിന്റന്‍സ് യാര്‍ഡിനും എറണാകുളം നോര്‍ത്തിനുമിടയില്‍ എല്ലാ ട്രെയിനുകള്‍ക്കും വേഗത കുറയും. ഇവിടെ 15 കിലോ മീറ്റര്‍ വീതമാണ് ട്രെയിനുകള്‍ക്ക് എടുക്കാന്‍ സാധിക്കുന്ന വേഗത. പ്രധാനപ്പെട്ട പാതകളില്‍ നിന്ന് പിരിഞ്ഞുപോകുന്ന ലൂപ്പ് ലൈന്‍ പ്ലാറ്റ്‌ഫോമുകള്ളുള്ള ഷോര്‍ണൂര്‍ യാര്‍ഡ് മുതുലപള്ള ഭാഗത്തും വേഗത 15 കിലോ മീറ്ററാണ്. ഇതുകൂടി കണക്കാക്കിയാണ് ട്രെയിന്‍ റണ്ണിംഗ് ടൈം കണക്കാക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം വന്ദേഭാരത് എക്‌സിപ്രസിനെ നേരെ കല്ലേറുണ്ടായിരുന്നു. തിരൂരിനും ഷോര്‍ണൂരിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ചില്ലയില്‍ ചെറിയ വിള്ളലുണ്ടായിട്ടുണ്ട്. കാസര്‍ഗോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സി 4 കോച്ചിലാണ് കല്ലേറുണ്ടായത്. ട്രെയിന്‍ ഷോര്‍ണൂരില്‍ എത്തിയപ്പോള്‍ റെയില്‍വെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. വിള്ളലുണ്ടായ ഭാഗത്ത് ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ചതിന് ശേഷമാണ് യാത്ര തുടര്‍ന്നത്.
സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ലോക്കല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ട്രെയിന്‍ തിരൂര്‍ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ കല്ലേറുണ്ടായെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിള്ളലുണ്ടായ ചില്ലിന് സമീപത്ത് കുട്ടികളാണ് ഇരുന്നത്. കുട്ടികള്‍ കരഞ്ഞപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് എറണാകുളത്തിറങ്ങിയ യാത്രക്കാര്‍ പറയുന്നു.

Leave a Reply