Spread the love
പണം നല്‍കാനായില്ല, പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു

പത്തനംതിട്ട: ഏറ്റെടുത്ത ഭൂമിക്ക് മുഴുവന്‍ പണവും നല്‍കാത്തതിനാല്‍ പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകള്‍ ജപ്തി ചെയ്തു. കല്ലട ഇറിഗേഷന്‍ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് മുഴുവന്‍ പണവും നല്‍കാത്തതിനെ തുടര്‍ന്ന കോടതി വിധിയുടെഅടിസ്ഥാനത്തിലായിരുന്നു ജപ്തി. ഓഫീസിലെ കസേരകളെല്ലാം പോയതോടെ ജീവനക്കാരില്‍ പകുതി പേര്‍ക്കും ഇരിപ്പിടമില്ലാതായി. ഇതോടെ ട്രഷറിയുടെ പ്രവര്‍ത്തനവും ഭാഗീകമായി തടസപ്പെട്ടു. 1988-ൽ ഏറ്റെടുത്ത 13 സെന്റ് ഭൂമിക്ക് ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക മുഴുവനായി നൽകാതിരുന്നതിനെ തുടർന്ന് പന്തളം തോന്നല്ലൂർ സ്വദേശിനി ഓമന നൽകിയ ഹർജിയിലാണ് ജപ്തി ഉത്തരവ്ജപ്തിക്കുള്ള ഉത്തരവ്. സബ് ട്രഷറിയിലെ കംപ്യൂട്ടറുകളും ഫർണിച്ചറും ജപ്തി ചെയ്യാനായിരുന്നു കോടതി ഉത്തരവ്. ട്രഷറിയിലെ കംപ്യൂട്ടറുകള്‍ ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കി. 20 ജീവനക്കാരാണ് സബ് ട്രഷറിയിൽ ഉള്ളത്. ട്രഷറിയിലെത്തുന്നവര്‍ക്ക് ഇരിക്കാനായി ഇട്ടിരുന്ന കസേരകളെടുത്താണ് ജീവനക്കാര്‍ ജോലി തുടര്‍ന്നത്.

Leave a Reply