കൽക്കരി പ്രതിസന്ധിയെ തുടർന്ന് രാജസ്ഥാനിലും പവർകട്ട്. ഏഴ് മണിക്കൂർ വരെ ആണ് അപ്രഖ്യാപിത പവർകട്ട്. രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ എൻജിനീയർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു. നിലവിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ 72.5 ദശലക്ഷം ടൺ കൽക്കരി ശേഖരമുണ്ട്. യുപിയിലും ആന്ധ്രയിലും ഇതേ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.