
പൊലീസ് എന്‍കൗണ്ടറും വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന ഭീതിയെയും തുടര്‍ന് ഗുണ്ടകളും റൗഡികളും പൊലീസ് സ്റ്റേഷനിലെത്തി കീഴ്നടങ്ങുന്നു. ഭരണത്തുടര്‍ച്ചക്ക് ശേഷം ഇതുവരെ 50 കുറ്റവാളികള്‍ കീഴടങ്ങിയെന്ന് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. എന്‍കൗണ്ടറില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2017ന് ശേഷം സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടായിട്ടില്ലെ. വാണ്ടഡ് ക്രിമിനലും ഒളിവില്‍ കഴിഞ്ഞതുമായ ഗൗതം സിങ് എന്നയാളാണ് ആദ്യം കീഴടങ്ങിയത്. പിന്നീട് 23 ക്രിമിനലുകള്‍ സഹാറന്‍പുരിലെ ഛില്‍കാന പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദിയോബന്ദില്‍ നാല് മദ്യക്കടത്തുകാരും കീഴടങ്ങി. ഇനി മുതല്‍ ഒരു കുറ്റകൃത്യവും ചെയ്യില്ലെന്ന് ഇവര്‍ എഴുതിക്കൊടുത്തു. യുപിയിലെ കുപ്രിസിദ്ധ കുറ്റവാണ് ഹിമാന്‍ഷു എന്ന ഹണിയും പിടികൊടുത്തു. കീഴടങ്ങുമ്പോള്‍ തന്നെ വെടിവെക്കരുതെന്ന് ഇയാള്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.