
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വീണ്ടുമുയർന്നു. ഡിസംബറിൽ 7.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പറയുന്നു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചതാണ് തൊഴിലില്ലായ്മ നിരക്ക് ഉയരാൻ കാരണം. നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് നിരക്ക് 9.3 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക പാദങ്ങളിൽ മെച്ചപ്പെട്ട സാമ്പത്തിക വളർച്ച നേടിയ ഇന്ത്യക്ക് ഒമിക്രോൺ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതിനാൽ തന്നെ തൊഴിലില്ലായ്മ നിരക്കിനെ വളരെ പ്രാധാന്യത്തോടെയാണ് സാമ്പത്തിക രംഗത്തുള്ളവർ നോക്കിക്കാണുന്നത്.