പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇരുപത്തിമൂന്നുകാരി തൃശൂർ സ്വദേശിനി ഡെലീഷ്യയെ തേടി അബുദാബിയിൽ നിന്നൊരു ഫോൺ കോൾ. അബുദാബിയുടെ മണ്ണിൽ വളയം തിരിക്കാനുള്ള അവസരമായിരുന്നു അത്. തന്റെ സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് ഡെലീഷ്യ.
ഫ്ലവേഴ്‌സ് മൈജി ഒരു കോടിയിൽ ഡെലീഷ്യ തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞതോടെയാണ് വിദേശത്ത് നിന്ന് ജോലി വാഗ്ദാനമെത്തിയത്. കാനഡയിൽ പോയി ബസ് ഓടിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഡെലീഷ്യ പറഞ്ഞു. സ്ത്രീകൾ ഏത് ജോലി ചെയ്താലും മൂല്യം കൽപിക്കുന്നവരാണ് കാനഡക്കാരെന്നും ഇതാണ് കാനഡ ഇഷ്ടപ്പെടാൻ കാരണമെന്നും ഡെലീഷ്യ പറയുന്നു.
നിലവിൽ 12,000 ലിറ്ററിന്റെ ടാങ്കർ ലോറിയാണെങ്കിൽ അബുദാബിയിൽ ദിലീഷ്യയെ കാത്തിരിക്കുന്നത് 60,000 ലിറ്ററിന്റെ ടൈലർ ആണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് കടൽ കടന്ന് ഡെലീഷ്യ ഇനി അറബിനാട്ടിൽ വളയം തിരിക്കും.