മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ നടന്‍ കലാഭവന്‍ മാണിയുടെ ഓര്‍മദിനത്തില്‍ ഒരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. കലാഭവന്‍ മാണിയുടെ വേര്‍പാട് മലയാളസിനിമയുടെ തീരാ നഷ്ടമാണ്.
മലയാളികളുടെ മനസില്‍ ഇന്നും വിങ്ങലായ് അവശേഷിക്കുകയാണ് മണി. ആ അതുല്യ കലാകാരന്റെ ജന്മദിനമായിരുന്നു ഇന്നലെ. മണിയുടെ ഓര്‍മ്മകള്‍ നിരവധി സിനിമാതാരങ്ങള്‍ ഉള്‍പ്പടെ പങ്കുവെച്ചിരുന്നു. മണിയെക്കുറിച്ച് നടന്‍ ഉണ്ണിമുകുന്ദന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഉണ്ണി പങ്കുവച്ചിരിക്കുന്നത് ആദ്യമായും അവസാനമായും കലാഭവന്‍ മാണിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അനുഭവമാണ്. സിനിമയിലെ തന്റെ തുടക്കക്കാലത്ത് വിമാനത്താവളത്തില്‍ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാനാവാതെ വന്നപ്പോള്‍ കലാഭവന്‍ മണി സഹായിച്ചതിനെ പറ്റി പറഞ്ഞുകൊണ്ടേയിരുന്നു ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മണിചേട്ടനെ പോലെ തന്നെ, ഈ വര്‍ഷം മറ്റൊന്നും ചിന്തിക്കാതെ തിരിച്ച് എന്തെങ്കിലും കിട്ടുമെന്ന് അറിയാതെ മറ്റുള്ളവരെ സഹായിക്കാനുള്ള ഈ മനോഭാവം നമ്മളില്‍ ഉണ്ടാകട്ടെ. 2020 നമ്മളെ പഠിപ്പിച്ചത് ബുദ്ധിമുട്ടുകള്‍ വരുമ്ബോള്‍ കൂടെ നില്‍ക്കാന്‍ ആണ്, 2021ലും അത് മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് ഉണ്ണി മുകുന്ദന്‍ കുറിക്കുന്നു.