ജെ.എന്‍.യു(JNU) ക്യാമ്പസിനുള്ളില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ അജ്ഞാത മൃതദേഹം. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്നെ മരിച്ചതാണ് എന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് പൊലീസ്(Police) മൃതദേഹം കണ്ടെത്തിയത്. നാല്‍പ്പതുകള്‍ പ്രായമുള്ളയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ക്യാമ്പസിലെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടിലൂടെ നടക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.