തിരുവനന്തപുരം: ഡിസംബര്‍ 13 മുതല്‍ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ബസ്സ് കണ്‍സെഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പമില്ലാതാക്കാനാണിത്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും എട്ടു മുതല്‍ തുറക്കും. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്‌കൂളുകളിലെത്താം.
പ്ലസ് വണ്‍ സീറ്റ് കുറവുള്ള താലൂക്കുകളുടെ എണ്ണവും മന്ത്രി പുറത്തുവിട്ടു. മൊത്തം 21 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളത്. 21 താലൂക്കുകളില്‍ നല്‌കേണ്ട ആകെ 72 ബാച്ചുകള്‍ അനുവദിക്കും. ഒരു സയന്‍സ് ബാച്ചും 61 ഹ്യുമാനിറ്റീസ് ബാച്ചും 10 കോമേഴ്‌സ് ബാച്ചുമാണ് താത്കാലികമായി അനുവദിക്കുക. സ്‌കൂള്‍, വിഷയ മാറ്റത്തിനുള്ള അപേക്ഷകള്‍ കൂടി പരിഗണിച്ചാവും പുതിയ സീറ്റുകളിലേക്ക് പ്രവേശനം.