30,000ല്‍ അധികം ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവ് നല്‍കുന്ന പ്രത്യേക ഓഫര്‍ റമദാന് ശേഷവും തുടരാന്‍ തീരുമാനിച്ച് യൂണിയന്‍കോപ്. എല്ലാ ഓഫറുകളും യൂണിയന്‍കോപിന്റെ സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോറിലും വെബ്‍സൈറ്റിലും ലഭ്യമാവുമെന്നു യൂണിയന്‍കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഒപ്പം അടിസ്ഥാന ഭക്ഷണവിഭവങ്ങളും മറ്റ് ഉത്പന്നങ്ങളും ഏറ്റവും നല്ല വിലയില്‍ ലഭ്യമാക്കാനുമുള്ള യൂണിയന്‍കോപിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് റമദാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതെന്ന് അല്‍ ബസ്‍തകി പറഞ്ഞു.