Spread the love
കൊവിഡിന്റെ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവുമാണ് സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥ മെച്ചപ്പെടുന്നു. ഇന്ത്യയുടെ വളര്‍ച്ച മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആത്മനിര്‍ഭര്‍ ഭാരതിന് മുഖ്യ പ്രാധാന്യം നല്‍കും.

ഈ സാമ്ബത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചയുണ്ടാകും. അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന രേഖയാണ് ഈ ബ‌ഡ്‌ജറ്റെന്നും മന്ത്രി അറിച്ചു.

നാലു കാര്യങ്ങള്‍ക്കാണ് 2022 പൊതുബ‌ഡ്‌ജറ്റില്‍ ഊന്നല്‍ നല്‍കുന്നത്.

പി എം ഗതിശക്തി പദ്ധതി, സമഗ്ര വികസനം,ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം.

ഇ-പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍

പി എം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍

ദേശീയ മാനസികാരോഗ്യ പദ്ധി ഉടന്‍

തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതല്‍ തുക വിലയിരുത്തും.

എല്‍ ഐസിയുടെ സ്വകാര്യവത്ക്കരണം വൈകില്ല

യുവാക്കള്‍, സ്ത്രീകള്‍,കര്‍ഷകര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം ലക്ഷ്യം

ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി

അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാര്‍

ജല്‍ ജീവന്‍ മിഷന് 60000 കോടി

ജൈവകൃഷിക്കായി പ്രത്യേക പദ്ധതി

വിളകളുടെ സംഭരണം കൂട്ടും

താങ്ങുവിലയ്ക്കായി 2.7 ലക്ഷം കോടി

കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍

കര്‍ഷകര്‍ക്കായി കിസാന്‍ ഡ്രോണുകള്‍

വിളകള്‍ക്ക് താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി

വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും

കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും

കവച് എന്ന പേരില്‍ 2000 കി.മീറ്ററില്‍ പുതിയ റോഡ്
100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍
7 ഗതാഗത മേഖലകളില്‍ അതിവേഗ വികസനം
100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍

മലയോര ഗതാഗതത്തിന് പുതിയ പദ്ധതി

മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍

2000 കിലോമീറ്റര്‍ റെയില്‍വേ ശൃംഖല വര്‍ദ്ധിപ്പിക്കും

ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങും

രണ്ട് ലക്ഷം അങ്കണവാടികള്‍ നവീകരിക്കും

ബാങ്കിംഗ്

75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും

പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം.

Leave a Reply