Spread the love
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ സ്മൃതിയുടെ സന്ദർശനത്തിന് ഏറെ രാഷ്‌ട്രീയ പ്രാധാന്യവും കൈവന്നിട്ടുണ്ട്. വനിത ശിശുക്ഷേമ മന്ത്രിയായി ചുമതലയേറ്റ ശേഷം സ്മൃതി ഇറാനിയുടെ കേരളത്തിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. കൽപ്പറ്റ നഗരസഭയിലെ മരവയൽ ട്രൈബൽ സെറ്റിൽമെന്റ് കോളനി, ഒന്നാം വാർഡിലുള്ള പൊന്നട അംഗൻവാടി , കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വരദൂർ സ്മാർട്ട് അംഗൻവാടി എന്നിവ കേന്ദ്ര മന്ത്രി സന്ദർശിക്കും. വയനാട്ടിലെ ആദിവാസികളുടെ സ്ഥിതിഗതികള്‍ സംബന്ധിച്ച് സുരേഷ് ഗോപിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ താന്‍ വയനാട് സന്ദര്‍ശിക്കുമെന്നും ആദിവാസികളുടെ ക്ഷേമത്തിനായി നപടികള്‍ കൈക്കൊള്ളുമെന്ന മന്ത്രി സ്മൃതി ഇറാനി ഉറപ്പു നല്‍കിയിരുന്നു.

Leave a Reply