Spread the love

വ്യോമയാന മേഖലയില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം; 85% ആഭ്യന്തര സര്‍വീസുകള്‍ക്ക് അനുമതി.


ന്യൂഡൽഹി: കോവിഡ് 19 മഹാമാരിക്ക് മുൻപ് നടത്തിയിരുന്ന സർവീസുകളിൽ 85 ശതമാനം ആഭ്യന്തര സർവീസുകൾ പുനഃരംഭിക്കാൻ വിമാനകമ്പനികൾക്ക് അനുമതി. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ദിവസം വരെ 72.5 ശതമാനം ആഭ്യന്തര സർവീസുകൾ നടത്താനാണ് അനുമതിയുണ്ടായിരുന്നത്.
രാജ്യത്തെ ഒന്നാം ലോക്ഡൗണിന് ശേഷം കഴിഞ്ഞ വർഷം മേയ് 25ന് ആഭ്യന്തര വിമാനസർവീസുകൾ പുനഃരാരംഭിച്ചപ്പോൾ 33 ശതമാനം സർവീസുകൾക്കായിരുന്നു അനുമതി. പിന്നീട് വിവിധ ഘട്ടങ്ങളിലായി പടിപടിയായാണ് സർവീസുകൾ വർധിപ്പിക്കാൻ അനുമതി നൽകിയത്. ഡിസംബറിൽ ഇത് 80 ശതമാനത്തിലേക്ക് എത്തി.പിന്നീട് രണ്ടാം തരംഗം രൂക്ഷമായപ്പോൾ ഈ വർഷം ജൂൺ ഒന്ന് മുതൽ 50 ശതമാനമായി സർവീസ് ചുരുക്കിയിരുന്നു. ജൂലായിൽ ഇത് 65 ശതമാനമായും ഓഗസ്റ്റിൽ 72.5 ശതമാനമായും വർധിപ്പിച്ചിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതോടെയാണ് രണ്ടാം തരംഗത്തിൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.

Leave a Reply