Spread the love

ആധാര്‍ കാര്‍ഡ് സേവനങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ. ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഒറ്റ ഓതന്റിക്കേറ്ററായി മൊബൈല്‍ ഫോണുകളെ കൊണ്ടുവരാനാണു നീക്കം. ആധാര്‍ വേരിഫിക്കേഷന്‍ നടപടികള്‍ക്ക് നിലവില്‍ ധാരാളം സമയം നഷ്ടമാകുന്നുണ്ട്. മൊബൈല്‍ ഫോണ്‍ വഴി വേരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതോടെ ഈ പ്രശ്‌നത്തിനു വലിയ പരിഹാരമാകും. സേവനങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നതും ഇതോടെ ഉപയോക്താക്കള്‍ക്ക് അവസാനിപ്പിക്കാം. ബാങ്ക് അക്കൗണ്ട് തുറക്കല്‍, റേഷന്‍ കാര്‍ഡ് എടുക്കല്‍, സൗജന്യ റേഷന്‍, ഒരു പുതിയ ഫോണ്‍ കണക്ഷന്‍, പെന്‍ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് അനുബന്ധ സേവനങ്ങള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ എളുപ്പമാകും. പുതിയ രീതി ഘട്ടംഘട്ടമായി മാത്രമാകും നടപ്പാക്കുക. ഇന്റര്‍നെറ്റ് സേവനങ്ങൾക്കു പരിമിതിയുള്ള വിദൂര മേഖലകളില്‍ ഉപയോക്താക്കള്‍ക്കു സേവനങ്ങള്‍ ഉറപ്പാക്കുന്നതിനാണിത്.

Leave a Reply