Spread the love
മുലപ്പാൽ കൊണ്ട് അതുല്യമായ ആഭരണങ്ങൾ; വേറിട്ട ആശയവുമായി യുവതി

കുഞ്ഞിന്റെ പൊക്കിൾക്കൊടി, പാൽപല്ലുകൾ, ആദ്യം മുറിച്ച നഖങ്ങൾ, മുടി എന്നിവ ഉപയോഗിച്ച് അതുല്യമായ ആഭരണങ്ങളും മറ്റും ഉണ്ടാക്കി കുഞ്ഞിന്റെ വളർച്ചയിലെ സുന്ദര നിമിഷങ്ങളും ഓർമകളുമെല്ലാം സൂക്ഷിച്ചുവെക്കാൻ ശ്രമിക്കുകയാണ് നമിത നവീൻ എന്ന അമ്മ. ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നമിതയ്ക്ക് തന്റെ പഠനം ഈ ഉദ്യമത്തിന് സഹായകമാവുകയും ചെയ്തു. കുട്ടിക്കാലം മുതൽ തന്നെ കലകളിലും കരകൗശല വസ്തുക്കളിലും തല്പരയായിരുന്നു നമിത. അഞ്ച് വർഷം മുമ്പാണ് ഈ രീതിയിലുള്ള ആഭരണങ്ങൾ നിർമിക്കാൻ അവർ ആരംഭിച്ചത്. “മുലപ്പാൽ കറുപ്പോ തവിട്ടു നിറമോ ആയി മാറുന്നത് വലിയ വെല്ലുവിളിയായിരുന്നു. 6 മുതൽ 8 മാസം വരെ ഗവേഷണം നടത്തിയാണ് അതിനൊരു പരിഹാരം കണ്ടത്. ” നമിത പറഞ്ഞു. ആഭരണ നിർമ്മാണം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അമ്മയുടെ പാൽ ഒരു ദിവസം സൂക്ഷിക്കണം. ശേഷം കെമിക്കൽ ഉപയോഗിച്ച് അത് ഉണക്കണം. വീണ്ടും പൊടിച്ച് ഉണക്കണം.

മുലപ്പാൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള ആഭരങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. ഇപ്പോൾ പൊക്കിൾക്കൊടി ഉപയോഗിച്ചുള്ള ആഭരങ്ങൾക്കും ഡിമാൻഡ് കൂടിവരുന്നുണ്ടെന്ന് നമിത പറയുന്നു. മമ്മ മിൽകി ടെയിൽ എന്ന സ്ഥാപനത്തിന്റെ ഉടമയായി മാറിയിരിക്കുകയാണ് നമിത.

“കുഞ്ഞിന്റെ പൊക്കിൾക്കൊടിയും മുലപ്പാലും ‌ആഭരണങ്ങളുടെ രൂപത്തിൽ സൂക്ഷിച്ചു ഇപ്പോൾ എന്റെ ലോക്കറിൽ ഉള്ള ഏറ്റവും മികച്ച ജ്വല്ലറികളിലൊന്നാണ് ഇത് എന്ന് ഞാൻ കരുതുന്നു”. നമിതയിൽ നിന്നും മുലപ്പാലും പൊക്കിൾക്കൊടിയും ആഭരങ്ങളാക്കി കിട്ടിയ ബംഗളുരുവിൽ നിന്നുള്ള സുധ ആനന്ദ് പറയുന്നു.

Leave a Reply