Spread the love

ചണ്ഡീഗഢ്: കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ ഹരിയാനയിൽ സർവകലാശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയത്. സർക്കാർ, സ്വകാര്യ, പ്രൊഫഷണൽ കോളജുകളും സ്വകാര്യ സർവകലാശാലകളടക്കമുള്ളവയും അടയ്ക്കാനാണ് നിർദ്ദേശം.

ഓൺലൈൻ ക്ലാസുകൾ തുടരണമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. അധ്യാപക, അനധ്യാപക ജീവനക്കാർ സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് നിലവിൽ രാത്രി കർഫ്യൂ തുടരുകയാണ്. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.അതിനിടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ന്യൂഡൽഹി രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.

Leave a Reply