Spread the love

2023-24 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 12.06.2023 ന് വൈകിട്ട് 5 മണി വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷാഫീസ് : എസ്.സി/എസ്.ടി 185 രൂപ, മറ്റുള്ളവർ 445/- രൂപ

ഓൺലൈൻ രജിസ്ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ശരിയായി നൽകാത്തതിനാൽ CAP_ID സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ നമ്പർ ഓടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകാവൂ. തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ ലഭിക്കുന്ന പാസ്സ് വേർഡിന്റെ രഹസ്യ സ്വഭാവം വെളിപ്പെടുത്താൻ പാടില്ലാത്തതും പ്രവേശനപ്രക്രിയ അവസാനിക്കുന്നതു വരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമാണ്. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. Save & Proceed എന്ന ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.

അപേക്ഷകൾ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോൺ-ക്രീമിലെയർ, EVS സംവരണ വിവരങ്ങൾ എന്നിവ കൃത്യ മാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. +2 ഹയർ സെക്കന്ററി മാർക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റർ നമ്പർ, പേര്, ജനന തിയ്യതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ +2/HSE മാർക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രം രജിസ്ട്രേഷൻ പൂർത്തീകരിക്കുക.

ഓൺലൈൻ രജിസ്ട്രേഷന് വിദ്യാർത്ഥികൾക്ക് 20 ഓപ്ഷൻ വരെ നൽകാവുന്ന താണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും താൽ പര്യമുള്ള ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണനാ ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

അപേക്ഷകൾ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോൺ-ക്രീമിലെയർ, EWS സംവരണ വിവരങ്ങൾ എന്നിവ ത മാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. +2 ഹയർ സെക്കന്ററി മാർക്ക് ലിസ്റ്റ് പ്രകാരം രജി 2/3 നമ്പർ, പേര്, ജനന തിയ്യതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ +2/HSE മാർക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രം രജിസ്ട്രേഷൻ പൂർത്തീകരിക്കുക.

ഓൺലൈൻ രജിസ്ട്രേഷന് വിദ്യാർത്ഥികൾക്ക് 20 ഓപ്ഷൻ വരെ നൽകാവുന്ന താണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും താൽ പര്യമുള്ള,ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണനാ ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവൺമെന്റ് കോഴ്സുകളുടെ ഫീസിൽ നിന്നും വ്യത്യസ്തമായിരിക്കും.

Leave a Reply