കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള തോന്നയ്ക്കല്‍, എ.ജെ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കോളേജിലും (MA English), ശ്രീ നാരായണ ഗുരു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തുറവൂര്‍, ആലപ്പുഴയിലും (MCom Finance) പുതുതായി ആരംഭിക്കുന്ന (2021-22) MA English , MCom Finance എന്നീ കോഴ്‌സുകള്‍ അഡ്മിഷന്‍ പേജില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഓപ്ഷന്‍ ലിസ്റ്റില്‍ ചേര്‍ക്കാവുന്നതാണ്.
പുതുതായി ഓപ്ഷന്‍ ചേര്‍ക്കുന്നവരുടെ പുതിയ ഓപ്ഷനുകള്‍ മാത്രമേ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കുകയുള്ളൂ.
ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ താല്പര്യമുള്ള എല്ലാ ഓപ്ഷനുകളും അവരവരുടെ പ്രൊഫൈലില്‍ പുതുതായി ഉള്‍പെടുത്താന്‍ ശ്രദ്ധിക്കുക.
ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനും പ്രൊഫൈലില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിനുളള അവസാന തീയതി നവംബര്‍-26 വൈകുന്നേരം 5 മണി വരെ. സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബര്‍ 27 ന് പ്രസിദ്ധീകരിക്കുന്നതാണ്.
കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദപ്രവേശനം 2021പുതിയ രജിസ്‌ട്രേഷനും, അപേക്ഷയില്‍ തിരുത്തലിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും അവസരം. സെല്‍ഫ് ഫിനാന്‍സ് കോളേജുകളിലെ പുതിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ രജിസ്‌ട്രേഷനും, നിലവില്‍ രജിസ്‌ട്രേഷന്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും നവംബര്‍ 24 മുതല്‍ 26 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.
കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സെല്‍ഫ് ഫിനാന്‍സ് കോളേജുകളില്‍ പുതുതായി അനുവദിച്ച കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക